പ്രളയദുരന്തത്തില്‍പ്പെട്ട വാഹന ഉടമകള്‍ക്ക് സഹായവുമായി നിസാനും ഡാറ്റ്‌സണ്‍ മോട്ടോഴ്‌സും

തിരുവനന്തപുരം: കേരളത്തിലെ പ്രളയദുരന്തത്തില്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട വാഹന ഉടമകള്‍ക്ക് സഹായവുമായി നിസാനും ഡാറ്റ്‌സണ്‍ മോട്ടോഴ്‌സും. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വീസാണ് നിസാന്‍ വാഗ്ദാനം ചെയ്യുന്നത്. വെള്ളപ്പൊക്കത്തില്‍ കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍ക്ക് സേവനമൊരുക്കാന്‍ എല്ലാ ഷോറൂമുകളെയും സജ്ജമാക്കിയതായി കമ്പനി വ്യക്തമാക്കി.

കമ്പനിയിലെ ജീവനക്കാര്‍ തന്നെ കേടായ വാഹനങ്ങള്‍ സര്‍വീസ് സെന്ററുകളില്‍ എത്തിക്കുമെന്നും ഈ സേവനങ്ങളെല്ലാം സൗജന്യമായിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. സര്‍വീസ് സെന്ററുകളില്‍ കൃത്യമായ സേവനം ഉറപ്പാക്കുന്നതിനായി മറ്റ് സംസ്ഥാനങ്ങളിലെയും ഡീലര്‍ഷിപ്പുകളില്‍ നിന്ന് മെക്കാനിക്കുകളെയും അഡ്‌വൈസര്‍മാരെയും എത്തിക്കും. നേരത്തെ മെഴ്‌സിഡസ് ബെന്‍സ്, ടാറ്റാ മോട്ടോഴ്‌സ്, ഫോക്‌സ്‌വാഗണ്‍, ബിഎംഡബ്ല്യു തുടങ്ങിയവര്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സര്‍വീസ് സഹായങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

Top