പരിസ്ഥിതിയെ സ്‌നേഹിക്കാന്‍ നിസാന്‍ ലീഫ് വീണ്ടും വിപണിയിൽ എത്തുന്നു

രിസ്ഥിതി സ്‌നേഹത്തിന്റെ പേരില്‍ നിസ്സാന്‍ കമ്പനി 2010 ഡിസംബറില്‍ പുറത്തിറക്കിയ കാര്‍ എല്ലാവര്ക്കും അത്ഭുതമായിരുന്നു.

ഒരു പൂര്‍ണ വൈദ്യുതി കാര്‍ മാസ്മാര്‍ക്കറ്റ് പ്രൊഡക്ഷന്‍ മോഡലായി ഇറക്കി കമ്പനി.

റേഞ്ച് പരിമിതിയുടെ ഭീഷണിയുള്ള ബാറ്ററിയും ഫാസ്റ്റ് റീചാര്‍ജിങ്ങ് അസൗകര്യങ്ങളും ഒക്കെ സാധാരണക്കാരെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളായിരുന്നു. ആർക്കും ഈ കാറിനോട് വലിയ താല്പര്യമില്ലായിരുന്നു.

അന്ന് നിസ്സാന്റെയും സഖ്യകമ്പനിയായ റെനോയുടയും ചീഫ് എക്‌സിക്യുട്ടീവായിരുന്ന കാര്‍ലോസ് ഗോസന്‍ അവകാശപ്പെട്ടത് ആറ് വര്‍ഷം കൊണ്ട് ലീഫിന്റെ 15 ലക്ഷം യൂണിറ്റുകള്‍ വില്‍ക്കുമെന്നായിരുന്നു.

image 4

അത് സത്യമായി ലീഫിന്റെ പ്ലാന്റ് പൂട്ടിയില്ല, മാത്രമല്ല ആ മോഡല്‍ 2.81 ലക്ഷം കാറുകള്‍ വിറ്റു, നിസ്സാന്‍-റെനോ സഖ്യത്തിന്റെ ഇ.വി.കള്‍ (EV-Electric Vehicle -വൈദ്യുതവാഹനം) എല്ലാം ചേര്‍ന്ന് 4.81 ലക്ഷവും.

ഇന്ന് വിപണിയില്‍ വൈദ്യുതി കാറുകള്‍ ധാരാളമുണ്ട്, ടെസ്‌ലയുടെ വിവിധ മോഡലുകള്‍, ജനറല്‍ മോട്ടോഴ്‌സിന്റെ ഷെവര്‍ലെ ബോള്‍ട്ട്, ഹ്യുണ്ടായിയുടെ അയോണിക്ക് ഇക്കോ തുടങ്ങിയവ തൊട്ട് ബിഎംഡബ്ലിയു ഐ സബ്-ബ്രാന്‍ഡ് മോഡലുകള്‍ വരെ. ഫോക്‌സ്‌വാഗന്‍, ഹോണ്ട, ഫോഡ്, ടൊയോട്ട തുടങ്ങിയവര്‍ സ്വന്തം ഇലക്ട്രിക് കോംപാക്ട് മോഡലുകളുടെ വികസനത്തിന്റെ വിവിധഘട്ടങ്ങളിലുമാണ്.

ഈ മാസം നടക്കുന്ന ഫ്രാങ്ഫര്‍ട് ഓട്ടോ ഷോയില്‍ ജനശ്രദ്ധ പിടിച്ചുപറ്റിയ മോഡലുകള്‍ക്കിടയിലെ വൈദ്യുതി വാഹനങ്ങളുടെ എണ്ണം നോക്കിയാല്‍ വാഹന നിർമ്മാതാക്കൾ വൈദ്യുതി കാറുകളുടെ ഉൽപ്പാദനം കാര്യമായി തന്നെ എടുത്തിരിക്കുകയാണ്.

7
ലീഫ് ഇറങ്ങുന്ന കാലത്ത് പാറയെണ്ണകളുടെ (അതായത് പെട്രോളിയം) ഉറവ വറ്റുന്നതും കാലാവസ്ഥാവ്യതിയാനം തടയാന്‍ ലോകരാഷ്ട്രങ്ങള്‍ ഇന്റേണല്‍ കമ്പസ്റ്റ്യന്‍ എഞ്ചിനുകള്‍ നിരോധിക്കുന്നതുമെല്ലാം വിദൂരഭാവിയിലേ നടക്കൂ എന്ന മട്ടിലാണ് കാര്‍ കമ്പനികളും ജനങ്ങളും പ്രതികരിച്ചത് .

2017-ല്‍ പക്ഷേ, മേല്‍കാര്യങ്ങളെല്ലാം അടുത്ത രണ്ട് ദശകത്തിനുള്ളില്‍ നടക്കാന്‍ പോകുന്നതാണെന്ന് ഏവര്‍ക്കും പിടികിട്ടി. അതാണ് ലോകമെങ്ങും, മെഴ്‌സഡീസ് മുതല്‍ മാരുതി വരെയുള്ള കാര്‍ കമ്പനികളെല്ലാം തങ്ങളുടെ വൈദ്യുത മോഹങ്ങളെ പറ്റി വിളിച്ചുപറയാന്‍ തുടങ്ങിയത്. അതായത് വരുംനാളുകളില്‍ നാം ധാരാളം വൈദ്യുതകാറുകള്‍ കാണാന്‍ പോവുകയാണ്.

ഈ കൃത്യസമയത്താണ് ലീഫിന്റെ പരിഷ്‌കരിച്ച മോഡല്‍ നിസ്സാന്‍ വിപണിയിലെത്തിക്കുന്നത്. എതിരാളികളേക്കാള്‍ ഒരു മുഴം മുന്നിലെത്തുന്ന ഒരു മോഡല്‍.

8

പഴയ മോഡലിന് 240 കിലോമീറ്ററായിരുന്നു ബാറ്ററി റേഞ്ചെങ്കില്‍ പുതിയ ലീഫിന്റെ റേഞ്ച് 400 കിലോമീറ്ററാണ്.

145 എച്ച്പി കരുത്തും 320 ന്യൂട്ടന്‍മീറ്റര്‍ ടോര്‍ക്കുമുള്ള എഞ്ചിനും ഒരു മണിക്കൂറില്‍ 80 ശതമാനം വരെ റീചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയും മാത്രമല്ല പുതിയ ലീഫിന്റെ വിശേഷങ്ങള്‍, ഇന്ന് പ്രീമിയം മോഡലുകളില്‍ മാത്രം കിട്ടുന്ന തരം ‘സ്വയം ഡ്രൈവിങ്ങ്’ സാങ്കേതികവിദ്യകളും പുതിയ ലീഫിലുണ്ട്.

‘ബുദ്ധിപൂര്‍ണമായ സഞ്ചാരക്ഷമത’ (ഇന്റലിജന്റ് മോബിലിറ്റി) എന്ന് നിസ്സാന്‍ വിളിക്കുന്ന സൗകര്യങ്ങള്‍ നല്‍കുന്ന പുതുമോഡലിന്റെ സവിശേഷതകള്‍ പ്രോ-പൈലറ്റ്, പ്രോ-പൈലറ്റ് പാര്‍ക്ക്, ഇ-പെഡല്‍ എന്നിവയാണ്.

ഹൈവേകളിലൂടെയുള്ള ഡ്രൈവിങ്ങില്‍ മുന്നിലും പിന്നിലും വശങ്ങളിലുമുള്ള വാഹനങ്ങളുടെ വേഗമനുസരിച്ച് വാഹനവേഗം നിയന്ത്രിക്കുന്ന പ്രോ-പൈലറ്റ് ദീര്‍ഘയാത്രകളില്‍ ഡ്രൈവറുടെ പിരിമുറുക്കം ഒട്ടൊന്നുമല്ല ലഘൂകരിക്കുക.

പ്രോപൈലറ്റ് പ്രവര്‍ത്തിച്ച് സഞ്ചരിക്കുകയാണെങ്കില്‍ കാര്‍ ലേന്‍ തെറ്റാതെ, നേരത്തെ സെറ്റ് ചെയ്ത വേഗത്തില്‍ ഓടുകയും മുന്നിലുള്ള വാഹനത്തിന്റെ വേഗം കുറയുമ്പോള്‍ സ്വയം ബ്രേക്ക് ചെയ്യുകയും വേണമെങ്കില്‍ നിര്‍ത്തുകയും ചെയ്യും, പ്രശ്‌നം തീര്‍ന്നാല്‍ ഡ്രൈവര്‍ ഇടപൈതെ തന്നെ ഓടിത്തുടങ്ങുകയും ചെയ്യും.

പ്രോ-പൈലറ്റ് പാര്‍ക്കാണെങ്കില്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ ഡ്രൈവര്‍ പ്രയാസപ്പെടേണ്ടി വരുന്ന ഘട്ടങ്ങളില്‍ അത് സ്വയം പാര്‍ക്ക് ചെയ്തുകൊള്ളും. നാല് ഹൈ-റിസെല്യൂഷന്‍ ക്യാമറകളും 12 അള്‍ട്രാസോണിക് സെന്‍സറുകളും വഴി കിട്ടുന്ന വിവരങ്ങള്‍ ഉപയോഗിച്ച് സമാന്തരമായി നിര്‍ത്തിയ വാഹനങ്ങള്‍ക്കിടയിലോ ഒന്നിനുപിറകെ മറ്റൊന്നായി നിര്‍ത്തിയ വാഹനങ്ങള്‍ക്കിടയിലോ സ്വയം പാര്‍ക്ക് ചെയ്യാന്‍ കാര്‍ തന്നെ സ്വയം മുന്നോട്ടും പിന്നോട്ടും ചലിക്കുകയും സ്റ്റിയറിങ്ങ് തിരിക്കുകയുമെല്ലാം ചെയ്യും.

വാഹനത്തിന്റെ വേഗം കൂട്ടലും കുറക്കലും നിര്‍ത്തലുമെല്ലാം ഒറ്റ പെഡല്‍ കൊണ്ട് ചെയ്യാവുന്ന സംവിധാനമാണ് ഇ-പെഡല്‍. അതില്‍ കാലമര്‍ത്തിയാല്‍ കാറിന് വേഗം കൂടും, കാലുയര്‍ത്തിയാല്‍ വേഗം കുറയും, പൂര്‍ണമായും കാലെടുത്തുമാറ്റിയാല്‍ വണ്ടി നില്‍ക്കും- കുത്തനെയുള്ള ഇറക്കത്തിലും കയറ്റത്തിലും കൂടി. വീണ്ടും കാലമര്‍ത്തിയാല്‍ മാത്രമേ കാര്‍ പിന്നെ നീങ്ങൂ.

അമേരിക്കന്‍ വിപണിയില്‍ ലീഫിനെ എതിർക്കാൻ -ഷെവര്‍ലെ ബോള്‍ട്ടും ടെസ്ല മോഡല്‍ 3-ഉം ഉണ്ട് . പക്ഷേ, വിലയുടെ കാര്യത്തില്‍ അവിടെയും നിസ്സാന്‍ മുന്നിലാണ്.

പഴയ മോഡലിനേക്കാള്‍ 700 ഡോളര്‍ കുറവുള്ള പുതിയ ലീഫിന് 30,000 ഡോളറിലും താഴെയാണ് വില. മോഡല്‍ 3-ന്റെ വില തുടങ്ങുന്നത് തന്നെ 35,000 ഡോളറിലാണ്. ലീഫ് അവതരിപ്പിക്കുന്ന തരം സ്വയംഡ്രൈവിങ്ങ് സാങ്കേതികവിദ്യയുള്ള മോഡലിന് 5000 ഡോളര്‍ കൂടുതല്‍ കൊടുക്കണം. ബോള്‍ട്ടിന്റെ വില 36,500 ഡോളറിലാണ് തുടങ്ങുന്നത് സെല്‍ഫ് ഡ്രൈവിങ്ങ് വിദ്യകള്‍ വേണമെങ്കില്‍ 4000 ഡോളര്‍ കൂടുതല്‍ നല്‍കണം.

Top