സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി; നിഷ ജോസ്.കെ.മാണിയുടെ പരാതിയില്‍ നടപടി

കോട്ടയം: സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന നിഷ ജോസ്.കെ.മാണിയുടെ പരാതി വനിതാ കമ്മിഷന്‍ ഫയലില്‍ സ്വീകരിച്ചു.

പരാതി സംബന്ധിച്ച തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് കോട്ടയം ജില്ലാ പൊലീസ് മേധാവിയോട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവവുമായി ബന്ധമുളള കുറ്റവാളികളെ എത്രയും വേഗം പിടികൂടി നടപടികള്‍ സ്വീകരിക്കണമെന്നും വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചു.

Top