തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം ഫോണിലൂടെ സഹോദരന്‍മാരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ജയില്‍ സുരക്ഷയില്‍ ഒരു വീഴ്ചയും പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
നിഷാം ജയിലിനകത്തുനിന്ന് ഫോണ്‍ ചെയ്തിട്ടില്ലെന്നും യാത്രയ്ക്കിടെയാണ് ഫോണ്‍ ചെയ്തതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
നിസാം ഫോണ്‍ വിളിച്ചതു സംബന്ധിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പോലീസ് ബെംഗളൂരുവിലേക്ക് കൊണ്ടുപോകും വഴിയാണ് നിഷാം ഫോണ്‍ ചെയ്തതെന്ന് വ്യക്തമാക്കി നേരത്തേ ജയിലധികൃതരും രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷനും ലഭിച്ചിരുന്നു.