ന്യൂഡല്‍ഹി: 2019 മുതല്‍ കാറുകള്‍ക്ക് വില വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനവുമായ് നിസാന്‍. ജനുവരി ഒന്നുമുതലാവും നിസാന്‍ വിലവര്‍ധിപ്പിക്കുക എന്ന് കമ്പനി പ്രഖ്യാപിച്ചു. കമ്പനി വാഹനങ്ങളില്‍ നാല് മോഡലുകള്‍ക്കാണ് പ്രധാനമായും നിസാന്‍ വില കൂട്ടുക.
അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് വില വര്‍ധിപ്പിക്കാനുള്ള കാരണങ്ങളെന്ന് കമ്പനി പറയുന്നത്. നേരത്തെ, മാരുതി, ടൊയോട്ട, ടാറ്റാ, ഹ്യൂണ്ടായ്, ബിഎംഡബ്ല്യു തുടങ്ങിയ കമ്ബനികളും വാഹനങ്ങള്‍ക്ക് വില കൂട്ടുമെന്നാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.