ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ചെറു എസ്‌യുവിയുമായി നിസാന്‍ എത്തും

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ ചെറു എസ്‌യുവിയുമായി ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. വാഹനത്തിന്റെ ആദ്യ ചിത്രങ്ങള്‍ നിസാന്‍ പുറത്തുവിട്ടിട്ടുണ്ട്.

ചെറു എസ്‌യുവി റെനോയുടെ എച്ച്ബിസി കണ്‍സെപ്റ്റില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് നിസാന്‍ ഒരുക്കുന്നതെന്നാണ് സൂചന. വാഹനത്തിന്റെ ഹൃദയം എച്ച്ആര്‍10 എന്ന കോഡ് നാമത്തില്‍ വികസിപ്പിക്കുന്ന പുതിയ 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനായിരിക്കും.

വാഹനത്തെ ഡാഡ്‌സണ്‍ ബാഡ്ജില്‍ ഇന്ത്യയില്‍ എത്തിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഡാറ്റ്‌സണ്‍ ഇന്ത്യന്‍ വിപണിയില്‍ വാഹനം പുറത്തിറക്കുന്നത് അവസാനിപ്പിക്കുന്ന സാഹചര്യത്തില്‍ നിസാന്‍ ബാഡ്ജില്‍ തന്നെ വാഹനം ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് വിവരം.

Top