Nissan GT-R to be showcased at Auto Expo, launched in

ആകര്‍ഷകമായ രൂപകല്പന, മികച്ച പെര്‍ഫോമന്‍സ്, ഉയര്‍ന്ന നിര്‍മ്മാണ നിലവാരം ഇങ്ങനെ നിരവധി ഗുണങ്ങളുള്ള ആഡംബര കൂപ്പേയാണ് നിസാന്റെ ജി.ടി ആര്‍. ഇന്ത്യന്‍ വിപണിയില്‍ ഈ കൂപ്പേയെ എന്നെത്തിക്കുമെന്ന് നിസാന്‍ വ്യക്തമാക്കിയിട്ടില്ല.

വിപണിയിലെത്തിയാല്‍ പ്രതീക്ഷിക്കുന്ന എക്‌സ് ഷോറൂം വില 69 ലക്ഷം രൂപയാണ്. 3.8 ലിറ്റര്‍, 3800 സി.സി വി 6 പെട്രോള്‍ എന്‍ജിനാണുള്ളത്. എന്‍ജിന്റെ കരുത്ത് 530 ബി.എച്ച്.പി. മണിക്കൂറില്‍ 290 കിലോമീറ്റര്‍ വേഗത്തില്‍ ചീറിപ്പായാന്‍ ജി.ടി ആറിനു കഴിയും.

ആറ് ഓട്ടോമാറ്റിക് ഗിയറുകള്‍ നല്‍കിയിരിക്കുന്നു. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ വെറും മൂന്ന് സെക്കന്‍ഡ് മതി.

Top