ഇന്ത്യന്‍ നിരത്തുകളില്‍ മാഗ്നൈറ്റ് എന്ന കോംപാക്ട് എസ്.യു.വി സുരക്ഷിതമാണെന്നറിയിച്ച് നിസാന്‍. ട്വിറ്ററിലൂടെയാണ് എസ്.യു.വിയുടെ സുരക്ഷയെക്കുറിച്ച് നിസാന്‍ ഉറപ്പ് പറഞ്ഞത്.
ഇന്തോനേഷ്യയില്‍ ഇറക്കിയ മാഗ്നൈറ്റ് സുരക്ഷ ഉറപ്പാക്കിയിരുന്നു. ഇന്തോനേഷ്യയില്‍ എത്തിയ മാഗ്നൈറ്റ് ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങാണ് സ്വന്തമാക്കിയത്. ഇക്കാര്യം ഇന്ത്യന്‍ നിരത്തുകളിലുള്ള മാഗ്നൈറ്റിനും ബാധകമാണോയെന്ന ഉപയോക്താവിന്റെ ട്വീറ്റിന് മറുപടിയായാണ് നിസാന്‍ ഇന്ത്യ ഈ വാഹനത്തിന്റെ സുരക്ഷ ഉറപ്പ് നല്‍കിയത്.
നിസാന്റെ ഉപയോക്താക്കളോടും കുടുംബങ്ങളോടും കമ്പനിക്ക് പ്രതിബദ്ധതയുണ്ട്. അതുകൊണ്ട് തന്നെ നിസാന്‍ ഇന്ത്യയില്‍ നിര്‍മിച്ചിട്ടുള്ളതും വില്‍പ്പനയ്ക്ക് എത്തിച്ചതുമായി മാഗ്നൈറ്റ് എസ്.യു.വി. ആസിയാന്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് നേടി സുരക്ഷ ഉറപ്പാക്കിയിട്ടുള്ളവയാണെന്ന് നിസാന്‍ ഇന്ത്യ ട്വിറ്റ് ചെയ്തിരുന്നു.
ആസിയാന്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്നവരുടെ സുരക്ഷയില്‍ 39.02 പോയന്റും കുട്ടികളുടെ സുരക്ഷയില്‍ 16.31 പോയന്റും നേടിയാണ് മാഗ്നൈറ്റ് ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയത്. ഇതിനുപുറമെ, സേയ്ഫ് അസിസ്റ്റ് കാറ്റഗറിയില്‍ 15.28 പോയന്റും ഈ കോംപാക്ട് എസ്.യു.വി. നേടിയിരുന്നു. ആകെ 70.60 പൂജ്യം പോയന്റാണ് ക്രാഷ് ടെസ്റ്റില്‍ നിസാന്‍ മാഗ്നൈറ്റിന് ലഭിച്ചത്.