വില്‍പ്പനയില്‍ 39 ശതമാനം വളര്‍ച്ച നേടി നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ

വില്‍പ്പനയില്‍ 39 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ.

2016 ല്‍ 3028 യൂണിറ്റ് വാഹനങ്ങളാണ് നിസ്സാന്‍ മോട്ടോര്‍സ് വില്‍പ്പന രേഖപ്പെടുത്തിയത്. എന്നാല്‍ 2017 ആയപ്പോഴേക്കും 4217 യൂണിറ്റ് വാഹനങ്ങള്‍ കമ്പനി വിറ്റു. അതായത് വില്‍പ്പനയില്‍ 39 ശതമാനം വളര്‍ച്ച.

നിസ്സാന്‍ അടുത്തിടെ നിരത്തിലിറക്കിയ ‘ടെറാനോ’ മോഡല്‍ വിപണി കീഴടക്കി വരികയാണെന്നും ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ കമ്പനി നല്‍കുന്നുണ്ടെന്നും മാനേജിങ് ഡയറക്ടര്‍ അരുണ്‍ മല്‍ഹോത്ര പറഞ്ഞു.

2021 ആകുമ്പോഴേക്കും നിസ്സാന്‍ മോട്ടോര്‍സിന്റെ പുതിയ എട്ട് മോഡലുകള്‍ കൂടി വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി പറഞ്ഞു.

Top