നി​സാ​ന്‍ 13 ല​ക്ഷം വാ​ഹ​ന​ങ്ങ​ള്‍ തി​രി​ച്ചു വി​ളി​ക്കു​ന്നു . .

വാഷിംഗ്ടണ്‍: ബാക്കപ്പ് കാമറാ ഡിസ്‌പ്ലേയില്‍ തകരാറ് കണ്ടതിനെ തുടര്‍ന്ന് ജാപ്പനീസ് കാര്‍ നിര്‍മാണ കമ്പനിയായ നിസാന്‍ അമേരിക്കയിലും കാനഡയിലും പുറത്തിറക്കിയ 13 ലക്ഷം വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നു. 2018 മുതല്‍ 2019 വരെ കാലയളവില്‍ നിര്‍മിച്ച വാഹനങ്ങളിലാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്.

നിസാന്‍ അള്‍ട്ടിമ, ഫ്രണ്ടയര്‍, കിക്ക്‌സ്, ലീഫ്, മാക്‌സിമ, മുറാനോ, എന്‍വി, എന്‍വി 200, പാത്ത്‌ഫൈന്‍ഡര്‍, റഫ് സ്‌പോര്‍ട്ട്, സെന്‍ട്ര, ടൈറ്റാന്‍, വെര്‍സ നോട്ട്, വെര്‍സ സെഡാന്‍ എന്നീ മോഡലുകളാണ് തിരിച്ച് വിളിക്കുന്നത്.

ബാക്കപ്പ് കാമറാ ഡിസ്‌പ്ലേയിലെ തകരാര്‍ ഫെഡറല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതിന് തുല്യമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കമ്പനിയുടെ നടപടി. തിരിച്ചു വിളിച്ച വാഹനങ്ങള്‍ സൗജന്യമായി പരിഹരിച്ച് നല്‍കുമെന്ന് നിസാന്‍ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Top