എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ പുതിയ മോഡലിനെ കൊണ്ടുവരാനൊരുങ്ങി നിസാന്‍. പുതിയ നിസാന്‍ കിക്ക്‌സ് എസ്‌യുവി ഒക്ടോബര്‍ 18 വിപണിയിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്. മോഡലിന് 11 മുതല്‍ 16 ലക്ഷം രൂപ വരെ വിലനിലവാരം പ്രതീക്ഷിക്കാം.
അകത്തള വിശാലതയ്ക്കും അത്യാധുനിക ഫീച്ചറുകള്‍ക്കും വിദേശ വിപണികളില്‍ കിക്ക്‌സ് ഏറെ പ്രസിദ്ധമാണ്. ഇരട്ടനിറം, ഒഴുകിയിറങ്ങുന്ന മേല്‍ക്കൂര, വലിയ ടെയില്‍ലാമ്പുകള്‍ എന്നിവ ഡിസൈനില്‍ ശ്രദ്ധയാകര്‍ഷിക്കും. അകത്തളത്തില്‍ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയും പ്രതീക്ഷിക്കാം.
പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ കിക്ക്‌സിലും ഒരുങ്ങും. നിലവില്‍ കമ്പനി ഉപയോഗിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളെ കിക്ക്‌സിലും പ്രതീക്ഷിക്കാം. പെട്രോള്‍ എഞ്ചിന് 104 bhp കരുത്തും 142 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 108 bhp കരുത്തും 240 Nm torque മാണ് ഡീസല്‍ എഞ്ചിന്‍ അവകാശപ്പെടുക. അഞ്ചു സ്പീഡ് മാനുവല്‍, ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകളായിരിക്കും കിക്ക്‌സിലുണ്ടാവുക.
എതിരാളിയായ ഹ്യുണ്ടായി ക്രെറ്റയ്ക്ക് ഓട്ടോമാറ്റിക് ഓപ്ഷന്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ആദ്യവരവില്‍ നിസാന്‍ കിക്ക്‌സിന് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ലഭിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. റെനോ ഡസ്റ്ററിന്റെ B0 അടിത്തറയായിരിക്കും നിസാന്‍ കിക്ക്‌സ് ഉപയോഗപ്പെടുത്തുക.