നിസ്സാന്‍ കിക്ക്‌സ് ഫെബ്രുവരിയില്‍ വിപണിയിലെത്തും. ഒറ്റ നോട്ടത്തില്‍ കിക്‌സിന് എസ്‌യുവിയുമായി സാമ്യം കണ്ടെത്താന്‍ കഴിയില്ലെങ്കിലും എസ്‌യുവികളുടെ റൈഡ് ഹൈറ്റ് അഥവാ ഗ്രൗണ്ട് ക്ലിയറന്‍സ് കിക്ക്‌സില്‍ കടമെടുത്തിട്ടുണ്ട്. കാപ്ചറിനുള്ളതുപോലെ 210 എംഎം ഗ്രൗണ്ട് ക്ലിയറന്‍സാണ് കിക്ക്‌സിനു നല്കിയിരിക്കുന്നത്. എസ്‌യുവി ബോക്‌സി രൂപമല്ല, വലുപ്പം എസ്‌യുവിയുടെ അനുപാതത്തിലല്ല. അതുകൊണ്ടുതന്നെ ഈ വാഹനത്തെ ക്രോസോവര്‍ എന്നു വിളിക്കാം.
ഗ്രൗണ്ട് ക്ലിയറന്‍സില്‍ ആകൃഷ്ടരായി എസ്‌യുവി വാങ്ങുന്നവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന മോഡലാണ് കിക്ക്‌സ് എന്ന് നിസംശയം പറയാം. ആരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന ഡിസൈനാണ്. ഡുവല്‍ ടോണ്‍ എക്സ്റ്റീരിയര്‍ കളര്‍ സ്‌കീം, എല്‍ഇഡി ഹെഡ്‌ലാമ്പുകളും ഡിആര്‍എലുകളും, നിസാന്റെ വി മോഷന്‍ ഗ്രില്ലും മുന്‍ഭാഗം കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
മറ്റൊരു വാഹനങ്ങളിലും കാണാത്ത വിധത്തില്‍ ബൂമറാംഗ് ടെയില്‍ ലാമ്പാണ് കിക്ക്‌സിന്റെ മറ്റൊരു പ്രത്യേകത. ഒറ്റവാക്കില്‍ പ്രീമിയം എന്ന് ഇന്റീരിയര്‍ ഡിസൈനെ വിശേഷിപ്പിക്കാം. ബ്ലാക്ക്ബ്രൗണ്‍ കളര്‍ സ്‌കീം ആണ് ഉള്ളില്‍ നല്കിയിരിക്കുന്നത്. ബ്രൗണ്‍ പാനല്‍ ഡാഷ്‌ബോര്‍ഡ്, ലെതര്‍ ഡോര്‍ പാനലുകള്‍, കറുത്ത ഡാഷ്‌ബോര്‍ഡ് ടോപ്, ലെതറില്‍ പൊതിഞ്ഞ സീറ്റുകളും സ്റ്റിയറിംഗ് വീലുമാണുള്ളത്.
നിസാന്റെ മറ്റു മോഡലുകളെ അപേക്ഷിച്ച് എന്‍ജിന്‍ ശബ്ദം ഉള്ളിലേക്ക് കടക്കാത്ത വിധത്തിലുള്ള ഡിസൈനാണ് കിക്ക്‌സിനുള്ളത്. ഫെബ്രുവരിയില്‍ വിപണിയിലെത്തുന്ന കിക്ക്‌സിന് 10 ലക്ഷത്തിനും 15നും ഇടയിലാണ് വില നിശ്ചയിച്ചിരിക്കുന്നത്.