അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണി കീഴടക്കാന്‍ നിസാന്‍ കിക്‌സ് എത്തുന്നു.
210 കോടി മുതല്‍മുടക്കി നിസാന്‍ നിര്‍മിക്കുന്ന എസ്യുവിയാണ് ‘കിക്‌സ്’.
തുടക്കത്തില്‍ മെക്‌സിക്കോയിലും, ബ്രസീലിലുമാണ് കിക്‌സിന്റെ നിര്‍മ്മാണം. പത്തു മുതല്‍ 15 ലക്ഷം രൂപയാണ് വിപണിവില പ്രതീക്ഷിക്കുന്നത്.
എംഒ പ്ലാറ്റ്‌ഫോമിലാണ് കിക്‌സ് റെനോയുടെ നിര്‍മ്മാണം. റെനൊ ക്യാപ്ച്ചറിന് അടിത്തറയാകുന്ന പ്ലാറ്റ്‌ഫോമാണ് എംഒ.
റെനൊ ലോഡ്ജി, ഡസ്റ്റര്‍ എന്നീ വാഹനങ്ങളിലും എംഒ പ്ലാറ്റ്‌ഫോം തന്നെയാണ് ഉപയോഗിക്കുന്നത്.
ബ്രസീല്‍ വിപണിയില്‍ അവതരിപ്പിച്ച കിക്‌സിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യയിലും ഇതേ പ്രതികരണമായിരിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ കാര്‍ പുറത്തിറങ്ങും. പെട്രോള്‍ പതിപ്പ് 1.6 ലിറ്റര്‍ എന്‍ജിനിലും ഡീസല്‍ പതിപ്പ് 1.5 ലിറ്റര്‍ എന്‍ജിനിലുമാണ് ഒരുക്കിയിരിക്കുന്നത്.
ഹ്യുണ്ടായ് ക്രേറ്റ, റെനോ ഡസ്റ്റര്‍, മാരുതി എസ് ക്രോസ് തുടങ്ങിയവര്‍ക്ക് എതിരാളിയായാണ് കിക്‌സ് പുറത്തിറങ്ങുക.