ആഗോളവ്യാപകമായി ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി നിസ്സാന്‍. ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസ്സാന്‍ 10,000 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്.
കഴിഞ്ഞ മെയ് മാസത്തില്‍ 4,800 പേരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചതിനുശേഷമാണ് വീണ്ടും ജോലിക്കാരെ കുറയ്ക്കുന്നത്. 1,39,000 പേരാണ് കമ്പനിക്ക് ജീവനക്കാരായുണ്ടായിരുന്നത്.
ചെലവ് കുറച്ച് വരുമാനം കൂട്ടാന്‍ കമ്പനി കടുത്ത നിലപാടെടുക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുഎസിലും യൂറോപ്പിലും കമ്പനിയുടെ വാഹന വില്പനയില്‍ കനത്ത ഇടിവുണ്ടായിരുന്നു. സാമ്പത്തിക തിരിമറിയെതുടര്‍ന്ന് മുന്‍ തലവനായിരുന്ന കാര്‍ലോസ് ഘോഷിനെ അറസ്റ്റ് ചെയ്തതും കമ്പനിയെ ബാധിച്ചു.