നിസാന്‍ മോട്ടോഴ്‌സിന്റെ ആദ്യത്തെ ആഗോള ഡിജിറ്റല്‍ ഹബ്ബ് തിരുവനന്തപുരത്ത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിസാന്‍ ആരംഭിക്കുന്ന ഐ.ടി., സോഫ്റ്റ്‌വെയര്‍ കേന്ദ്രങ്ങളില്‍ ആദ്യത്തേതാണ് തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ആരംഭിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ജപ്പാന്‍ അംബാസഡര്‍ കേഞ്ചി ഹീരാമാത്സു, ശശി തരൂര്‍ എം.പി., നിസ്സാന്‍ കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റും ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ ടോണി തോമസ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എന്നിവര്‍ പങ്കെടുത്തു.
ഡിജിറ്റല്‍ ഹബ്ബ് തിരുവനന്തപുരത്ത് വന്നതോടെ കേരളത്തിന്റെ ഐ.ടി. വികസനത്തില്‍ പുതിയ യുഗം പിറന്നിരിക്കുകയാണ് ജപ്പാന് പുറത്ത് നിസാന്റെ പ്രധാനപ്പെട്ട കേന്ദ്രമായി ഡിജിറ്റല്‍ ഹബ്ബ് വളരാനുള്ള സാഹചര്യമൊരുക്കാന്‍ സര്‍ക്കാര്‍ എല്ലാ സഹായങ്ങളും ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനല്‍കുമെന്നും പിണറായി സൂചിപ്പിച്ചു.
സാങ്കേതികരംഗത്ത് നിക്ഷേപങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഫലമാണ് നിസ്സാന്‍ ഡിജിറ്റല്‍ ഹബ്ബിനായി ഇന്ത്യയെ തിരഞ്ഞെടുത്തതെന്ന് കേന്ദ്രമന്ത്രി അല്‍റോണ്‍സ് കണ്ണന്താനവും വ്യക്തമാക്കി.