ചെന്നൈ: ജാപ്പനീസ് കാര്‍ നിര്‍മ്മാതക്കളായ നിസാന്‍ മോട്ടോഴ്സിന്റെ കയറ്റുമതി വര്‍ധിച്ചു. നിസാന്‍ മോട്ടോഴ്സ് കഴിഞ്ഞ മാസം ഇന്ത്യയില്‍ നിന്നു കയറ്റുമതി ചെയ്തത് 11,999 കാറുകളാണ്.
ഡസ്റ്റണ് ബ്രാന്റുകളാണു കയറ്റുമതി ചെയ്തതില്‍ ഏറെയും. മുന്‍ മാസങ്ങളെ അപേക്ഷിച്ച് കയറ്റുമതിയില്‍ 20 ശതമാനത്തിന്റെ വളര്‍ച്ചയാണു ഡസ്റ്റണ് മോഡലുകള്‍ക്കു ഉണ്ടായിരിക്കുന്നതെന്നാണു റിപ്പോര്‍ട്ട്.
ഈ വര്‍ഷം മുതല്‍ നിസാന്‍ മോട്ടോഴ്സ് ഡസ്റ്റണിന്റെ വിവിധ മോഡലുകള്‍ ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളിലെക്കും ഡസ്റ്റണ് റെഡി ഗോ ദക്ഷിണാഫ്രിക്കയിലേക്കും കയറ്റുമതി ആരംഭിച്ചിരുന്നു.