സ്‌പെഷ്യല്‍ എഡിഷന്‍ സണ്ണിയുമായി നിസാന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി. 8.48 ലക്ഷം രൂപ വിലയിലാണ് നിസാന്‍ സണ്ണി പുറത്തിറക്കിയിരിക്കുന്നത്. പുറംമോടിയിലും അകത്തളത്തിലും മാറ്റങ്ങള്‍ വരുത്തിയാണ് സ്‌പെഷ്യല്‍ എഡിഷന്‍ നിസാന്‍ സെഡാന്റെ വരവ്.
കറുത്ത മേല്‍ക്കൂര, പുതിയ ബോഡി ഗ്രാഫിക്‌സ്, കറുത്ത വീല്‍ കവറുകള്‍, പിന്‍ സ്‌പോയിലര്‍ എന്നിവയെല്ലാം നിസാന്‍ സണ്ണി സ്‌പെഷ്യല്‍ എഡിഷന്റെ പ്രത്യേകതകളാണ്. നൂതനമായ നിസാന്‍ കണക്ട് ടെക്‌നോളജിയുടെ പശ്ചാത്തലത്തില്‍ ജിയോ ഫെന്‍സിംഗ്, സ്പീഡ് അലേര്‍ട്ട്, കര്‍ഫ്യു അലേര്‍ട്ട് തുടങ്ങിയ നിരവധി സുരക്ഷ സജ്ജീകരണങ്ങള്‍ കാറില്‍ ഒരുക്കിയിട്ടുണ്ട്. കീലെസ് എന്‍ട്രിയും പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപും സെഡാന്റെ പുതുവിശേഷങ്ങളില്‍പ്പെടും.
ഫോണ്‍ മിററിംഗ് ശേഷിയുള്ള 6.2 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം നിസാന്‍ സണ്ണി സ്‌പെഷ്യല്‍ എഡിഷനില്‍ എടുത്തുപറയണം. രണ്ടു എഞ്ചിന്‍ പതിപ്പുകളാണ് പുതിയ സണ്ണിയിലുള്ളത്. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 97 bhp കരുത്തും 134 Nm torque ഉം പരമാവധി സൃഷ്ടിക്കും. 88 bhp കരുത്തും 200 Nm torque മാണ് ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുക. ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.