nissan to lauch kicks suv in india

ഹ്യൂണ്ടേയ്‌യുടെ ജനപ്രിയ കോംപാക്റ്റ് എസ് യു വി ക്രേറ്റയുടെ വിപണി പിടിക്കാന്‍ നിസാന്‍ എത്തുന്നു. ബ്രസീല്‍ വിപണിയില്‍ പുറത്തിറക്കി വിജയം കണ്ട കിക്‌സ് എന്ന ചെറു എസ് യു വി മായാണ് നിസാന്‍ ഇന്ത്യയില്‍ മല്‍സരിക്കാനെത്തുന്നത്.

ടെറാനോയ്ക്കു പകരക്കാരനായേക്കും എന്ന് പ്രതീക്ഷിക്കുന്ന കിക്‌സ് ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ വാഹനം ഇന്ത്യയിലെന്നു പുറത്തിറക്കുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ബ്രസീലിയന്‍ വിപണിയെ ലക്ഷ്യം വെച്ച് കിക്‌സ് എന്ന് പേരിട്ടിരിക്കുന്ന കോംപാക്റ്റ് എസ് യു വിയുടെ കണ്‍സെപ്റ്റ് 2014 സാവോപോളോ ഇന്റര്‍നാഷണല്‍ മോട്ടോര്‍ഷോയിലാണ് ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്.

കണ്‍സെപ്റ്റ് മോഡലിന്റെ പ്രൊഡക്ഷന്‍ പതിപ്പ് കഴിഞ്ഞ വര്‍ഷമാണു ബ്രസീല്‍ വിപണിയിലെത്തിയത്.

നിസാന്‍ മൈക്ര, നിസാന്‍ സണ്ണി തുടങ്ങിയ വാഹനങ്ങളിലെ വി പ്ലാറ്റ്‌ഫോമിലാണ് കിക്‌സും നിര്‍മിച്ചിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ എന്‍ജിനുള്ള കാറിന്റെ പെട്രോള്‍ പതിപ്പിന് 1.6 ലിറ്റര്‍ എന്‍ജിനും ഡീസല്‍ പതിപ്പിന് 1.5 ലിറ്റര്‍ എന്‍ജിനുമാകും ഉണ്ടാകുക.

ഹ്യുണ്ടായ് ക്രേറ്റ, റെനോ ഡസ്റ്റര്‍, മാരുതി എസ് ക്ലാസ് തുടങ്ങിയ കോംപാക്റ്റ് എസ് യു വികളുമായി മത്സരിക്കാനെത്തുന്ന വാഹനത്തിന് ഓട്ടമാറ്റിക് വകഭേദവുമുണ്ടാകും. 210 കോടി മുതല്‍മുടക്കി നിസാന്‍ നിര്‍മിക്കുന്ന എസ് യു വിയാണ് കിക്‌സ്, തുടക്കത്തില്‍ മെക്‌സിക്കോയിലും, ബ്രസിലിലുമാണ് കിക്‌സ് നിര്‍മിക്കുന്നത്.

പത്തു മുതല്‍ 15 ലക്ഷം രൂപ വരെയാണു വില പ്രതീക്ഷിക്കുന്നത്.

Top