Nissan updates GT-R Nismo

2007ല്‍ വിപണിയിലെത്തിയപ്പോള്‍ മുതല്‍ തന്നെ ലോകമെമ്പാടുമുള്ള കാര്‍പ്രേമികളുടെ ആവേശമായിരുന്നു നിസ്സാന്‍ ജിടിആര്‍.
ഇപ്പോഴിതാ തങ്ങളുടെ 2017 പതിപ്പ് ഔദ്യോഗികമായി പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ ജിടിആര്‍ നിസ്‌മോ എന്നാണ് പുതിയ പതിപ്പിന് നിര്‍മാതാക്കള്‍ നല്‍കിയിരിക്കുന്ന പേര്.

സ്‌റ്റൈലില്‍ കാര്യമായ മാറ്റം തന്നെ വരുത്തിയിരിക്കുന്ന ബമ്പറാണ് കാറിന്റെ പ്രധാന പ്രത്യേകത.

എഞ്ചിന്റെ മികച്ച പ്രവര്‍ത്തനത്തിന് കെല്‍പ്പുണ്ടാക്കാനായി നല്ല വായുസഞ്ചാരം പ്രദാനം ചെയ്യുന്ന രീതിയിലാണ് മുന്‍ ഗ്രില്‍ തയ്യാറാക്കിയിരിക്കുന്നത്. ബോണറ്റും രൂപമാറ്റം വരുത്തിയിട്ടുണ്ട്.

കൃത്യമായ ഒരു രൂപഘടന ലഭിക്കാനായി കാര്‍ബണ്‍ ഫൈബര്‍ പാളികളുപയോഗിച്ചാണ് നിസ്‌മോയുടെ ബമ്പറുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

നിരത്തുകളില്‍ 592 ബിഎച്ച്പി കരുത്തില്‍ കുതിക്കാന്‍ സഹായിക്കുന്ന 3.8 ലിറ്റര്‍ ഇരട്ട ടര്‍ബോ എഞ്ചിനാണ് നിസ്‌മോയെ വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം.

സ്വയം മാറുന്ന ആറ് വേഗതയുള്ള ഇരട്ട ക്ലച്ച് സംവിധാനവും ജിടി3 റേസിംഗ് മത്സരക്കാറുകളില്‍ ഉപയോഗിക്കുന്ന ടര്‍ബോ ചാര്‍ജറുകള്‍ എന്നിവയും എഞ്ചിനോടൊപ്പമുണ്ട്.

ഇവയെല്ലാം ജപ്പാനിലെ യോക്കോഹോമയില്‍ കൈകൊണ്ട് വിളക്കിച്ചേര്‍ത്തതാണ് എന്നതാണ് മറ്റൊരദ്ഭുതം.

സ്പ്രിംഗുകള്‍, ഷോക്ക് അബ്‌സോര്‍ബറുകള്‍, സ്‌റ്റെബിലൈസര്‍ ബാറുകള്‍ എന്നിവ ജിടിആര്‍ നിസ്‌മോയെ ഏറ്റവും മികച്ച കാറുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തന്നെ എത്തിക്കും.

മികച്ച ഇന്റീരിയറാണ് നിസ്‌മോയെ വേറിട്ടു നിര്‍ത്തുന്ന മറ്റൊരു ഘടകം. രൂപഭംഗിയില്‍ മുന്‍ മോഡലുകളേക്കാള്‍ നിസ്സാമോ മുന്നിട്ടുനില്‍ക്കുന്നു.

സ്റ്റിയറിംഗ് വീല്‍, സെന്റര്‍ ആം റെസ്റ്റ് എന്നിവയ്‌ക്കൊപ്പം പുനര്‍ രൂപകല്‍പ്പന ചെയ്ത ഡാഷ്‌ബോര്‍ഡ് നിസ്‌മോയെ കൂടുതല്‍ സുന്ദരനാക്കുന്നു.

എട്ടിഞ്ച് ടച്ച് സ്‌ക്രീന്‍ ഉള്‍പ്പെടുത്തിയതിനൊപ്പം ബട്ടണുകളുടെ എണ്ണം 27ല്‍ നിന്ന് 11 ആക്കി കുറച്ചിട്ടുമുണ്ട്.

സീറ്റുകളാകട്ടെ അല്‍ക്കന്റാറാ തുകലിലാണ് പൊതിഞ്ഞിരിക്കുന്നത്. അഞ്ച് വ്യത്യസ്ത കളറുകളില്‍ നിസ്‌മോ ഉടന്‍ വിപണിയിലെത്തും.

ചുരുക്കത്തില്‍ മറ്റ് നിസ്സാന്‍ ഉല്‍പ്പന്നങ്ങളെ അപേക്ഷിച്ച് ഒരു ഒറ്റയാനാണ് നിസ്‌മോ.

Top