കൊച്ചി: ലോക ജലദിനത്തോടനുബന്ധിച്ച് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍ രാജ്യത്തെ നിസാന്‍, ഡാറ്റ്‌സണ്‍ സര്‍വീസ് സെന്റെറുകളില്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ഫോം വാഷ് സേവനം ലഭിക്കും. 1200 ഫോം വാഷിലൂടെ ഒരു ദിവസം 86,400 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ കഴിയുമെന്നാണ് നിസാന്‍ കണക്കുകൂട്ടുന്നത്.
ഉപയോക്താക്കളുടെ വീടുകളില്‍ ലഭ്യമാക്കുന്ന ‘ഡ്രൈ വാഷ്’ സേവനം വഴി കാര്‍ ഉടമകള്‍ക്ക് നൂറ് ശതമാനം വെള്ളം ലാഭിക്കാന്‍ കഴിയും.അതേസമയം വാഹനങ്ങള്‍ക്ക് വില കൂട്ടാന്‍ ഒരുങ്ങുകയാണ് നിസാന്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏപ്രില്‍ ഒന്നുമുതല്‍ നിസാന്‍, ഡാറ്റ്‌സണ്‍ ബ്രാന്‍ഡുകള്‍ക്ക് കീഴിലുള്ള മോഡലുകളുടെ വില വര്‍ധനവ് പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.