ടോക്യോ: നിസ്സാന്‍ മോട്ടോര്‍ കമ്പനിയുടെ ചെയര്‍മാന്‍ കാര്‍ലോസ് ഗോന്‍ ജപ്പാനില്‍ അറസ്റ്റിലായി. സാമ്പത്തിക ക്രമക്കേട് നടത്തിയതിന്റെ പേരിലാണ് നടപടി. കമ്പനിയുടെ ഡയറക്ടര്‍ ഗ്രെഗ് കെല്ലിയും അറസ്റ്റിലായിട്ടുണ്ട്.
കമ്പനിയുടെ പണവും ആസ്തികളും വ്യക്തിഗത ആവശ്യങ്ങള്‍ക്ക് ചെലവഴിച്ചത് ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കാര്‍ലോസ് ഗോനെ പുറത്താക്കുന്നത് ചര്‍ച്ച ചെയ്യാന്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് വ്യാഴാഴ്ച ചേരുമെന്ന് അറിയിച്ചു.
കാര്‍ലോസ് ഗോന്‍, ഗ്രെഗ് കെല്ലി എന്നിവര്‍ക്കെതിരേ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് മാസങ്ങളായി കമ്പനി അന്വേഷണം നടത്തിവരികയായിരുന്നു. അന്വേഷണങ്ങളോട് ഇരുവരും സഹകരിക്കുന്നുണ്ടായിരുന്നെന്നും കമ്പനി വ്യക്തമാക്കി.