കുറഞ്ഞ വിലയുള്ള അഞ്ച് സീറ്ററുകളിൽ മികച്ച കാറാണ് നിസാന്റെ മാഗ്നൈറ്റ്. വിവിധ വേരിയന്റുകളിൽ 17.4 മുതൽ 19.34 കിലോമീറ്റർ വരെ മൈലേജ് ഈ കാർ നൽകുന്നു. ആറ് ലക്ഷം രൂപ എക്‌സ്‌ഷോറൂം പ്രാരംഭ വിലയിലാണ് വാഹനം ലഭ്യമാകുന്നത്. ഇതിന്റെ മുൻനിര മോഡലിന് 10.86 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ആകർഷകമായ എട്ട് നിറങ്ങളിൽ ഈ കാർ ലഭ്യമാണ്. അഞ്ച് സീറ്റുള്ള ഈ കാറിന് ഒരു ലിറ്റർ പെട്രോൾ എഞ്ചിനാണുള്ളത്.
ഇത് 72 പിഎസ് പവർ കപ്പാസിറ്റിയും 96 എൻഎം പീക്ക് ടോർക്കും സൃഷ്‍ടിക്കുന്നു. ഈ മോഡലിൽ ഒരു ലിറ്റർ ടർബോ പെട്രോൾ എഞ്ചിന്റെ ഓപ്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ കരുത്തുറ്റ എഞ്ചിൻ യൂണിറ്റ് 99 ബിഎച്ച്പിയും 160 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ട്രാൻസ്‍മിഷൻ തിരഞ്ഞെടുപ്പുകളിൽ അഞ്ച് സ്‍പീഡ് മാനുവലും ഒരു സിവിടി ഓട്ടോമാറ്റിക് (1.0L ടർബോ മാത്രം) ഉൾപ്പെടുന്നു. ആസിയാൻ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ നിസ്സാൻ മാഗ്‌നൈറ്റിന് നാല് സ്റ്റാർ റേറ്റിംഗ് ലഭിച്ചു.
മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് വാഹനം വരുന്നത്. ഇതിന് ഏഴ് വകഭേദങ്ങളുണ്ട്: XE, XL, XV, ടർബോ, പ്രീമിയം, പ്രീമിയം ടർബോ (O), ഗിസ എഡിഷൻ എന്നിവ. നിസാന്റെ ഈ വലിയ കാറിന് എൽഇഡി ലൈറ്റുകളും ആകർഷകമായ ജെ ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകളും (ഡിആർഎൽ) ഉണ്ട്. ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനും കാറിലുണ്ട്.നിസാൻ മാഗ്‌നൈറ്റിന് 9.0 ഇഞ്ച് എച്ച്‌ഡി ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ADAS, സുരക്ഷയ്ക്കായി എയർബാഗുകൾ എന്നിവയുണ്ട്. വിപണിയിൽ, ഈ കാർ സിട്രോണിന്റെ C3, ടാറ്റ പഞ്ച്, റെനോ കിഗർ എന്നിവയുമായി മത്സരിക്കുന്നു. 366 ലിറ്ററിന്റെ ബൂട്ട് സ്പേസാണ് കാറിനുള്ളത്. 1.2 ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിലുള്ളത്. 88 പിഎസ് കരുത്തും 115 എൻഎം ടോർക്കും ഈ കാർ നൽകുന്നു.
ആകർഷകമായ ഡ്യുവൽ പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും DRL-ന് താഴെയുള്ള എൽഇഡി ഫോഗ് ലാമ്പുകളും ഇതിലുണ്ട്. ഈ എസ്‌യുവി കാറിന് പ്രീമിയം ബീജ് സീറ്റ് അപ്‌ഹോൾസ്റ്ററി, ആപ്പ് നിയന്ത്രിത ഇന്റീരിയർ ആംബിയന്റ് ലൈറ്റിംഗ്, 16 ഇഞ്ച് ടയർ വലുപ്പം എന്നിവയുണ്ട്. പിൻ ഡീഫോഗറും ക്യാമറയും കാറിൽ ലഭ്യമാണ്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്ക്ക് പുറമെ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ കാറിനുണ്ട്. ജാപ്പനീസ് വാഹന നിർമ്മാതാക്കളായ നിസാൻ അടുത്തകാലംവരെ ഇന്ത്യൻ വാഹന വിപണിയിൽ പിടിച്ചുനിൽക്കാൻ പെടാപ്പാടുപെടുകയായിരുന്നു. അതിനിടെ കമ്പനിയുടെ ഇന്ത്യയിലെ തലേവര മാറ്റിയെഴുതിയ വാഹനമാണ് മാഗ്നൈറ്റ്. അക്ഷരാർത്ഥത്തിൽ നിസാൻറെ മടങ്ങിവരവിനാണ് മാഗ്നൈറ്റിലൂടെ സംഭവിച്ചത്. കമ്പനിയുടെ ഓരോ മാസത്തെ വിൽപ്പന കണക്കുകളും ഇത് തെളിയിക്കുന്നു.
ഇപ്പോൾ നിസാനിൽ നിന്ന് ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറാണ് നിസാൻ മാഗ്നൈറ്റ്. 2020 ഡിസംബർ ആദ്യവാരമാണ് നിസാൻ ഇന്ത്യ സബ് കോംപാക്റ്റ് എസ്‌യുവിയായ മാഗ്നൈറ്റിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. അക്ഷരാർത്ഥത്തിൽ നിസാൻറെ മടങ്ങിവരവിനാണ് മാഗ്നൈറ്റിലൂടെ രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നത്. ‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ്’ എന്ന ആശയത്തിൽ ഇന്ത്യയിൽ നിർമിച്ചിരിക്കുന്ന വാഹനം ഇന്ത്യൻ വിപണിയിൽ സൂപ്പർഹിറ്റാണ്. ചെന്നൈയിലെ പ്ലാന്റിൽ നിസാൻ മാഗ്‌നൈറ്റ് അടുത്തിടെ 100,000 യൂണിറ്റുകളുടെ ഉത്പാദന നാഴികക്കല്ല് പിന്നിട്ടിരുന്നു. മൊത്തം 16 വേരിയന്റുകളിൽ വിൽക്കുന്ന നിസ്സാൻ മാഗ്‌നൈറ്റ് മത്സരാധിഷ്ഠിത വിലയിൽ വരുന്നു, കൂടാതെ നിരവധി സവിശേഷതകളും ആകർഷകമായ രൂപകൽപ്പനയും വഹിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വില കുറവുള്ള എസ്‌യുവിയാണ് നിസാൻ മാഗ്നൈറ്റ്.