നിസാന്റെ ‘മാഗ്നൈറ്റ് എസ്‌യുവി’ വില ഉയര്‍ത്തി

2020 ഡിസംബര്‍ ആദ്യവാരമാണ് മാഗ്‌നൈറ്റ് സബ് കോംപാക്റ്റ് എസ്യുവിയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.വളരെപ്പെട്ടെന്നാണ് വാഹനം മികച്ച ബുക്കിംഗ് നേടിയത്.

ഈ വാഹനത്തിന്റെ ടര്‍ബോ എന്‍ജിനുകളുടെ വില ഉയര്‍ത്തിയിരിക്കുകയാണ് നിസാന്‍ എന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാം തവണയാണ് മാഗ്നൈറ്റ് വില പുതുക്കുന്നത്. 30,000 രൂപ വരെയാണ് വില വര്‍ധിച്ചിരിക്കുന്നത്. ഇതോടെ മാഗ്നൈറ്റ് ടര്‍ബോ മോഡലിന്റെ എക്സ്ഷോറും വില ഇപ്പോള്‍ 7.29 ലക്ഷം മുതല്‍ 9.79 ലക്ഷം രൂപ വരെയെത്തി.

പുതിയ എച്ച്ആര്‍എഒ 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ലോകോത്തര സ്പോര്‍ട്സ് കാറായ നിസ്സാന്‍ ജിടി-ആറിലേത് പോലുള്ള  ‘മിറര്‍ ബോര്‍ സിലിണ്ടര്‍ കോട്ടിംഗ്’ സാങ്കേതികവിദ്യ മാഗ്‌നൈറ്റില്‍ അവതരിപ്പിച്ചിരിക്കുന്നു. ലിറ്ററിന് 20 കിലോമീറ്ററാണ് മാഗ്‌നൈറ്റിന് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.

നിസാന്റെ മികച്ച സാങ്കേതികവിദ്യകള്‍ മോഡല്‍ ശ്രേണിയിലുടനീളം നല്‍കിയിരിക്കുന്നു. അഞ്ച് മോണോടോണ്‍, 4 ഡ്യുവല്‍ ടോണ്‍ എന്നിവ ഉള്‍പ്പെടെ 9 വ്യത്യസ്ത നിറങ്ങളില്‍ വാഹനം ലഭ്യമാണ്. വാഹനത്തിലെ എറൗണ്ട് വ്യൂ മോണിറ്റര്‍ (എവിഎം) സംവിധാനം വാഹനത്തിന് മുകളില്‍ നിന്നുള്ള ഒരു വെര്‍ച്വല്‍ പക്ഷിയുടെ കാഴ്ച ഡ്രൈവര്‍ക്ക് നല്‍കും.

Top