മുംബൈ: ക്രിക്കറ്റിലും രാഷ്ട്രീയത്തിലും എന്തും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്ന നിതിന്‍ ഗഡ്കരിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി എന്‍.സി.പി വക്താവ് നവാബ് മാലിക്. ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയാണ് ക്രിക്കറ്റിലും രാഷ്ട്രീയത്തിലും എന്തും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്ന് നിതിന് ഗഡ്കരി പ്രതികരിച്ചത്.
എന്നാല്‍ മഹാവികാസ് അഘാഡി സര്‍ക്കാര്‍ അധികാരമേറാന്‍ പോകുന്ന സാഹചര്യത്തിലാണ് ഗഡ്കരിയെ പരിഹസിച്ച് കൊണ്ട് ട്വിറ്ററിലൂടെ മാലിക്കിന്റെ പ്രതികരണം. ബി.ജെ.പി. നേതാവ് നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു, ക്രിക്കറ്റിലും രാഷ്ട്രീയത്തിലും എപ്പോള്‍ വേണമെങ്കിലും എന്തുവേണമെങ്കിലും സംഭവിക്കാമെന്ന്. ഒരു പക്ഷെ മറന്നുപോയിട്ടുണ്ടാവും ശരദ് പവാര്‍ ഐ.സി.സി(ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍) ചെയര്‍മാന്‍ ആയിരുന്നുവെന്ന കാര്യം. ക്ലീന്‍ ബൗള്‍ഡ് ആക്കിയില്ലേ…- മാലിക്കിന്റെ ട്വീറ്റ്
बीजेपी नेता @nitin_gadkari जी
कह रहे थे की क्रिकेट और राजनीति
में कभी भी और कुछ भी हो सकता है ,
शायद वे भूलगए थे @PawarSpeaks ICC के अध्यक्ष रह चुके हैं ,
कर दियाना क्लीन बोल्ड ।#MaharashtraPolitics#MaharashtraGovtFormation— Nawab Malik نواب ملک (@nawabmalikncp) November 26, 2019