ജനങ്ങളെ സേവിക്കാനാണ് ഭരണം, അല്ലാതെ ഒരു കുടുംബത്തെ സേവിക്കാനല്ലെന്ന് നിതീഷ് കുമാര്‍

പാറ്റ്‌ന: ജനങ്ങളെ സേവിക്കുന്നതിനാണ് ജനവിധി, അല്ലാതെ ഒരു കുടുംബത്തെ സേവിക്കാനല്ലെന്നു ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.

മതേതരത്വത്തെപ്പറ്റി ആരും തന്നെ പഠിപ്പിക്കേണ്ടതില്ല. മതേതരത്വമെന്നുള്ളത് ഒരു തത്വചിന്തയാണ് അല്ലാതെ അഴിമതി മൂടിവയ്ക്കുന്നതിനുള്ള മാര്‍ഗമല്ല. എന്താണ് സാഹചര്യമെന്ന് തനിക്ക് നന്നായി അറിയാമെന്നും നിതീഷ് കുമാര്‍ പറഞ്ഞു. അധികാരം പണമുണ്ടാക്കുന്നതിനല്ല. ജനങ്ങളുടെ കോടതിയാണ് തനിക്ക് വലുത്. അവരെ സേവിക്കുകയെന്നാണ് ചുമതല, അല്ലാതെ ഒരു കുടുംബത്തെ സേവിക്കുകയല്ല എന്നും നിതീഷ് കുമാര്‍ പറഞ്ഞു.

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് കൃത്യമായ സമയത്ത് മറുപടി നല്‍കും. ആരോപണം ഉന്നയിക്കുന്നവരുടെ യഥാര്‍ഥ മുഖം പുറത്തുകാണിക്കുമെന്നും നിയമസഭയില്‍ നിതീഷ് വ്യക്തമാക്കി.

ബിജെപിയുമായി ചേര്‍ന്ന് അധികാരത്തില്‍ തിരിച്ചെത്തിയ ശേഷമായിരുന്നു ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

Top