വി.കെ. പ്രകാശ് നിത്യാ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന പ്രാണയുടെ ചിത്രീകരണം പീരുമേട്ടില്‍ ആരംഭിച്ചു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാല് ഭാഷകളിലായിരിക്കും പ്രാണ ചിത്രീകരിക്കുക.
ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച ഛായാഗ്രാഹകന്മാരിലൊരാളായ പി.സി. ശ്രീറാമാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍.
ഓസ്‌കാര്‍ ജേതാവായ റസൂല്‍ പൂക്കുട്ടിയാണ് പ്രാണയുടെ സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നത്.