2020 ഓടെ രാജ്യത്ത് 10 കോടി പുതിയ തൊഴില്‍ സൃഷ്ടിക്കുമെന്ന് നീതി ആയോഗ്

ന്യൂഡല്‍ഹി: 2020 ആകുമ്പോഴേക്കും രാജ്യത്ത് 10 കോടി പുതിയ ജോലി സൃഷ്ടിക്കുമെന്ന് നീതി ആയോഗ് ഡയറക്ടര്‍ ജനറല്‍ ഡിഎംഇഒ ആയ അനില്‍ ശ്രീവാസ്തവ.

ഡല്‍ഹിയില്‍ നടന്ന ഒരു പൊതുപരിപാക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കേന്ദ്ര സര്‍ക്കാരിന്റെ കര്‍മ്മ പദ്ധതിയായ മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ സമീപ വര്‍ഷങ്ങളിലായി നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ച് വരുന്നത്. രാജ്യത്ത് നിക്ഷേപ അവസരങ്ങള്‍ ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നു.

സാങ്കേതിക വിപ്ലവത്തിന്റെ മധ്യത്തിലാണ് നമ്മള്‍ നില്‍ക്കുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ സങ്കേതികതയുടെ സംയോജനമാണ് നടക്കുന്നത്. 2020 ആകുമ്പോഴേക്കും പുതിയ പത്തു കോടി ജോലികള്‍ സൃഷ്ടിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 2020 ആകുമ്പോഴേക്കും ഇറക്കുമതി രഹിതമാക്കാനാണ് മെയ്ക്ക് ഇന്‍ ഇന്ത്യയുടെ പ്രധാന ലക്ഷ്യം.

ഇലക്ട്രോണിക് ഉല്‍പ്പന്നനിര്‍മ്മാണങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുമെന്നും ശ്രീവാസ്തവ പറഞ്ഞു.

Top