ന്യൂഡല്‍ഹി: ഉപഗ്രഹവേധ മിസൈല്‍ വിജയകരമായതിന് പിന്നാലെ ഇന്ത്യന്‍ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഇന്ന് രാവിലെയാണ് മോദി ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാന്‍ കഴിയുന്ന ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വികസിപ്പിച്ചെന്നും പദ്ധതി വിജയകരമായെന്നും രാജ്യത്തെ ജനങ്ങളെ അറിയിച്ചത്. അതിന് പിന്നാലെയാണ് ഗഡ്ഗരി ട്വിറ്ററിലൂടെ ശാസ്ത്രജ്ഞരെ പ്രശംസിച്ച് രംഗത്തെത്തിയത്.
ऐतिहासिक 'मिशन शक्ति' को सफल बनाने के लिए हमारे वैज्ञानिकों और देश की जनता को बधाई। हमने एक लो ऑर्बिट सैटेलाइट को मार गिराया है, जिसका मतलब है कि हम देश पर आने वाले किसी भी प्रकार के खतरे के लिए तैयार हैं। @narendramodi #MissionShakti #NamumkinAbMumkinHai
— Chowkidar Nitin Gadkari (@nitin_gadkari) March 27, 2019
”മിഷന്‍ ശക്തി’യുടെ ചരിത്ര പരമായ വിജയത്തില്‍ അത് തയ്യാറാക്കിയ നമ്മുടെ രാജ്യത്തെ ശാസ്ത്രജ്ഞരെയും ജനങ്ങളെയും അഭിനന്ദിക്കുന്നു. ഒരു ലോ ഓര്‍ബിറ്റ് സാറ്റലൈറ്റ് നമ്മള്‍ നശിപ്പിച്ചു. രാജ്യത്തിനെതിരായ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയെ നേരിടാന്‍ നമ്മള്‍ ശക്തരാണ് ” ഗഡ്ഗരി ട്വീറ്റ് ചെയ്തു.