വാഹന നിര്‍മ്മാതാക്കള്‍ തങ്ങളുടെ വാഹനങ്ങളില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുകയാണ്. അതിലൊന്നാണ് ഡ്രൈവറില്ലാത്ത വാഹനം നിരത്തിലിറക്കുക എന്നത്. ആഗോള തലത്തില്‍ തന്നെ ഇത്തരം കാറുകള്‍ വിപണിയിലുണ്ട്.
എന്നാല്‍ ഇത്തരം ഡ്രൈവറില്ലാത്ത വാഹനങ്ങള്‍ ഇന്ത്യയില്‍ ഉടന്‍ എത്തിക്കില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി . 22 ലക്ഷം ഡ്രൈവര്‍മാരുടെ കുറവുള്ള രാജ്യമാണ് ഇന്ത്യ. എങ്കിലും ഞാന്‍ മന്ത്രിക്കസേരയില്‍ ഇരുക്കുന്നിടത്തോളം കാലം ഇന്ത്യയില്‍ ഡ്രൈവര്‍ ഇല്ലാതെ ഓടുന്ന വാഹനങ്ങള്‍ എത്തില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
വാഹന മേഖലയുടെ വളര്‍ച്ചയ്ക്കൊപ്പം ഈ മേഖലയില്‍ തൊഴില്‍ അവസരങ്ങളും ഉയര്‍ന്നുവരണം. താന്‍ പലപ്പോഴും നേരിടുന്ന ചോദ്യമാണ് ഇന്ത്യയില്‍ എപ്പോള്‍ ഡ്രൈവറില്ലാതെ ഓടുന്ന വാഹനം എത്തുമെന്നത്. എന്നാല്‍, ഞാന്‍ ഗതാഗത മന്ത്രി ആയിരിക്കുമ്പോള്‍ അതുണ്ടാവില്ലെന്നാണ് എന്റെ മറുപടിയെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യ ഇപ്പോള്‍ വാഹന സ്‌ക്രാപേജ് പോളിസി നിര്‍മിക്കുന്നതിന്റെ അവസാനഘട്ടത്തിലാണ്. ഈ പോളിസി നടപ്പായാല്‍ നമ്മുടെ നിര്‍മാണ ചെലവ് കുറയ്ക്കാന്‍ സാധിക്കും. ഇതുവഴി ഇ-വാഹനങ്ങളിലും ഓട്ടോമൊബൈല്‍ നിര്‍മാണത്തിന്റെ ഹബ്ബായി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.