ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു. ഗഡ്കരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ മഹാത്മാ ഫുലേ കാര്‍ഷിക സര്‍വകലാശാലയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയിലായിരുന്നു ഗഡ്കരി കുഴഞ്ഞു വീണത്.
മന്ത്രിയുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.