മണല്‍ മാഫിയക്കെതിരേ കര്‍ശന നടപടി, ആര്‍ജെഡിയും ലാലു പ്രസാദും ലക്ഷ്യം

പാറ്റ്‌ന: ആര്‍ജെഡിയെയും ലാലു പ്രസാദിനെയും ലക്ഷ്യമിട്ട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.

ബിഹാറിലെ മണല്‍ മാഫിയയ്‌ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ജെഡിയു-ബിജെപി സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്‍കി. നിതീഷും ലാലുവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കു പ്രധാനകാര്യം മണല്‍ മാഫിയയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരാഴ്ചയ്ക്കിടെ പോലീസ് നടപടിയില്‍ 30-ല്‍ ഏറെ പേരാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരില്‍ കൂടുതല്‍ പേരും മണല്‍ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ഡ്രൈവര്‍മാരും തൊഴിലാളികളുമാണ്. ഇവരില്‍ കൂടുതലും ആര്‍ജെഡി നേതാക്കളുമായി ബന്ധം പുലര്‍ത്തുന്നവരാണെന്നാണു സൂചന.

സംസ്ഥാനത്തിന്റെ വരുമാനത്തിലേക്ക് ആയിരം കോടിയിലധികം രൂപ സംഭാവന ചെയ്യുന്നത് മണല്‍ വ്യാപാരമാണ്. തൊഴിലാളികള്‍ക്കെതിരേ നടപടിയെടുത്തെങ്കിലും ആര്‍ജെഡി നേതാക്കള്‍ അടക്കമുള്ള വമ്പന്‍ സ്രാവുകളിലേക്ക് പോലീസ് എത്തുമോ എന്നാണ് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്.

Top