പാറ്റ്‌ന: നിതീഷ്‌കുമാര്‍ ബിഹാര്‍ ജനതയെ വഞ്ചിച്ചെന്ന് രാഹുല്‍ ഗാന്ധി.
നിതീഷ് വഞ്ചകനും സ്വാര്‍ഥനുമാണ്. കഴിഞ്ഞ മൂന്ന് നാല് മാസമായി നടക്കുന്ന ഗൂഢാലോചനയെകുറിച്ച് വ്യക്തമായി അറിയാമായിരുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി.
‘സ്വാർത്ഥനായ നിതീഷ് കുമാർ തങ്ങളെ ചതിച്ചു, കുറച്ച് ദിവസങ്ങൾക്ക് മുൻപ് താൻ നിതീഷിനെ കണ്ടിരുന്നു എന്നാൽ ഇപ്പോൾ നടത്തിയ പുതിയ നീക്കത്തിനെക്കുറിച്ച് ഒന്നും തന്നെ അദ്ദേഹം പ്രതികരിച്ചിരുന്നില്ല, പക്ഷേ ബിജെപിയുമായി ചേർന്ന് ജെഡിയു നടത്താൻ പോകുന്ന നീക്കങ്ങളെക്കുറിച്ച് തങ്ങൾക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു’- രാഹുൽ പറഞ്ഞു.
അതേ സമയം ബീഹാറിൽ ബിജെപി പിന്തുണയോടെ നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിയായി ബിജെപിയുടെ സുശീൽ മോദിയും ചുമതലയേറ്റു.