ന്യൂഡല്‍ഹി : വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും ബി.ജെ.പിയുമായുള്ള സഖ്യം തുടരുമെന്ന് ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി നടത്തിയ കൂടികാഴ്ചയിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ജെ.ഡി.യുവിന്റെ ദേശീയ സെക്രട്ടറിമാര്‍, സംസ്ഥാന പ്രസിഡന്റുമാര്‍, ബീഹാറിലെ മുതിര്‍ന്ന നേതാക്കള്‍ എന്നിവരാണ് പാര്‍ട്ടിയുടെ യോഗത്തില്‍ പങ്കെടുത്തത്.
അതേ സമയം, ബീഹാറില്‍ മാത്രമേ ബി.ജെ.പിയുമായുള്ള സഖ്യത്തെ സംബന്ധിച്ച് ധാരണയായുള്ളു. മറ്റ് സംസ്ഥാനങ്ങളില്‍ അവിടത്തെ സാഹചര്യം അനുസരിച്ച് സഖ്യം രൂപീകരിക്കാനും ജെ.ഡി.യു യോഗത്തില്‍ ധാരണയായി.
ബി.ജെ.പിയും ജെ.ഡി.യുവും 17 വീതം സീറ്റുകളില്‍ മല്‍സരിച്ച് ആറ് സീറ്റുകള്‍ സഖ്യകക്ഷികള്‍ക്കും നല്‍കണമെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായം. തുടര്‍ ചര്‍ച്ചകള്‍ക്കായി നിതീഷ് കുമാര്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയേക്കും.