പത്മാവതിക്ക് ബിഹാറിലും വിലക്ക് ; പ്രദർശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ

ന്യൂഡൽഹി: സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പത്മാവതിക്ക് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്.

ഓരോ ദിവസവും പത്മാവതിക്കെതിരെ പ്രതിഷേധങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തിൽ പെതുപ്രവർത്തകർ അഭിപ്രായങ്ങൾ പറയുന്നത് സുപ്രീംകോടതി വിലക്കി ഉത്തരവ് ഇറക്കിയത്.

എന്നാൽ വിധിയെ മറികടന്ന് പത്മാവതിയെ ബിഹാറിൽ പ്രദർശിപ്പിക്കില്ലെന്ന് പറഞ്ഞിരിക്കുകയാണ് മുഖ്യമന്ത്രി നിതീഷ് കുമാർ.

പത്മാവതിക്കെതിരെ വിവിധ കോണിൽ നിന്ന് പ്രതിഷേധം ശക്തമാകുകയാണ്. സംവിധായകൻ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. അതുവരെ ചിത്രം ബിഹാറിൽ പ്രദർശിപ്പിക്കില്ലെന്ന് നിതീഷ് വ്യക്തമാക്കി.

ബിഹാർ സാംസ്കാരിക വകുപ്പ് മന്ത്രി ക്രിഷ്ണകുമാർ റിഷിയും നിതീഷ് കുമാർ നടത്തിയ പ്രസ്താവനയ്ക്ക് പിന്തുണ നൽകി. ചിത്രത്തിൽ നിന്ന് ചില ഭാഗങ്ങൾ ഒഴിവാക്കാതെ സിനിമ പ്രദർശിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

കോടതി പുതിയ ഉത്തരവ് ഇറക്കിയത് പത്മാവതിയെ കുറിച്ച് അഭിപ്രായങ്ങൾ നടത്തിയ രാഷ്ട്രീയ നേതാക്കന്മാർക്ക് തിരിച്ചടിയായിരുന്നു.

Top