പാറ്റ്‌ന: സംസ്ഥാനത്ത് താമസിക്കുന്ന ജമ്മു കശ്മീര്‍ സ്വദേശികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കശ്മീര്‍ വിദ്യാര്‍ഥികള്‍ക്ക് യാതൊരു പ്രതിസന്ധികളും ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഡിജിപിക്കും പാറ്റ്‌ന എസ്എസ്പിക്കും കര്‍ശന നിര്‍ദേശം നല്‍കി.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാറ്റ്‌നയിലെ കശ്മീരി മാര്‍ക്കറ്റ് ഒരു സംഘം ആളുകള്‍ നശിപ്പിച്ചിരുന്നു. സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നിതീഷ് കുമാര്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.