പാറ്റ്‌ന: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ചര്‍ച്ച ചെയ്യാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ നിന്നും ജെഡി (യു) നേതാവ് നിതീഷ് കുമാര്‍ വിട്ടു നില്‍ക്കും.
വെറല്‍ പനി ബാധിതനായി നിതീഷ് ചികിത്സയിലാണെന്നും അതിനാലാണ് നാളെ നടക്കാനിരിക്കുന്ന യോഗത്തില്‍ നിന്നും ഒഴിവാകുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം സഖ്യ കക്ഷിയായ ലാലുപ്രസാദ് യാദവിന്റെ കുടുംബത്തിലെ സിബിഐ റെയ്ഡുകളുടെ അടിസ്ഥാനത്തില്‍ നിതീഷ് മാധ്യമങ്ങളെ അവഗണിക്കുകയാണ് ഈ വിട്ടു നില്‍ക്കലിലൂടെ എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.