നിതീഷ് കുമാറിന്റെ തീരുമാനം വ്യക്തിപരമാണെന്ന് ജെഡിയു പാര്‍ട്ടി ജനറല്‍ സെക്രട്ടറി

പാറ്റ്‌ന: നിതീഷ് കുമാറിന്റെ തീരുമാനം വ്യക്തിപരമാണെന്ന് ജെഡിയു പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ ശ്രീവാസ്തവ.

പാര്‍ട്ടി ഭാരവാഹികളുമായി ചര്‍ച്ച ചെയ്യാതെയാണ് തീരുമാനമെടുത്തതെന്നും അരുണ്‍ ശ്രീവാസ്തവ പറഞ്ഞു.

എന്‍ഡിഎയിലേക്കുള്ള നിതീഷ് കുമാറിന്റെ മടക്കം ജെഡിയുവിനെ പിളര്‍പ്പിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്.

ബിജെപി സഖ്യം അംഗീകരിക്കാനാകില്ലെന്ന് പാര്‍ട്ടി എം.പിമാരായ എം.പി വീരേന്ദ്ര കുമാറും അലി അന്‍വറും വ്യക്തമാക്കിയിരുന്നു. നിതീഷിന്റെ ചേരിമാറ്റത്തില്‍ അതൃപ്തിയുള്ള മുതിര്‍ന്ന നേതാവ് ശരദ് യാദവ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു.

Top