ചെന്നൈ: നിവാര്‍ തീവ്ര ചുഴലിക്കാറ്റായി ഇന്ന് രാത്രിയോടെ തമിഴ്‌നാട് തീരം തൊടും. തമിഴ്‌നാട്ടില്‍ പതിനഞ്ച് ജില്ലകളില്‍ നിന്ന് എണ്‍പതിനായിരത്തോളം പേരെ മാറ്റി പാര്‍പ്പിച്ചു. സംസ്ഥാനത്തെ 13 ജില്ലകളില്‍ പ്രഖ്യാപിച്ച പൊതുഅവധി നാളെ വരെ നീട്ടി. പൊതുഗാതാഗത സര്‍വീസും ഉണ്ടാകില്ല. ചെന്നൈയില്‍ നിന്നുള്ള 26 വിമാനങ്ങള്‍ കൂടി റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.
കേരളത്തില്‍ നിന്നുള്ള ട്രെയിന്‍ സര്‍വ്വീസിലും മാറ്റമുണ്ട്. ഇന്ന് പുറപ്പെടുന്ന തിരുവനന്തപുരം-ചെന്നൈ മെയില്‍, ആലപ്പുഴ-ചെന്നൈ എക്‌സ്പ്രസ്സ് ട്രെയിനുകള്‍ ഈറോഡ് ജംഗ്ഷന്‍ വരെയും ഇന്ന് രാത്രി പുറപ്പെടുന്ന എറണാകുളം-കാരായ്ക്കല്‍ എക്‌സ്പ്രസ്സ് തിരുച്ചിറപ്പള്ളി ജംഗ്ഷന്‍ വരെയും മാത്രമേ സര്‍വീസ് നടത്തുകയുള്ളു എന്ന് റെയില്‍വേ അറിയിച്ചു.