നിവാര്‍ ചുഴലിക്കാറ്റ്; പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ നിവാര്‍ ചുഴലിക്കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികള്‍ വിലയിരുത്തി. തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. കേന്ദ്രത്തിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു.

ബുധനാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം തൊടുമെന്നാണ് റിപ്പോര്‍ട്ട്. 120 കിമീ വേഗതയില്‍ കാറ്റു വീശുമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ ചുഴലിക്കാറ്റ് ചെന്നൈ തീരത്ത് നിന്ന് 450 കിമീ അകലെയാണ്. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളില്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top