നിവിന്‍ പോളിയും ആസിഫ് അലിയും ഒന്നിക്കുന്ന ‘മഹാവീര്യര്‍’ ഷൂട്ടിംഗ് രാജസ്ഥാനില്‍ ആരംഭിച്ചു. പത്ത് വര്‍ഷത്തിന് ശേഷമാണ് താരങ്ങള്‍ ഒന്നിച്ചൊരു സിനിമ ചെയ്യുന്നത്. എം മുകുന്ദന്റെ് കഥയ്ക്ക് എബ്രിഡ് ഷൈന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ കന്നഡ നടി ഷാന്‍വി ശ്രീവാസ്തവയാണ് നായിക. ലാല്‍ ,സിദ്ദിഖ്, വിജയ് മേനോന്‍ കൃഷ്ണ പ്രസാദ് മേജര്‍ രവി അശ്വിന്‍ കുമാര്‍ സൂരജ് എസ് കുറുപ്പ്, സുധീര്‍ പറവൂര്‍, ബാനുമതി കൂടാതെ നിരവധി പ്രമുഖ തരങ്ങളും അണിനിരക്കുന്നു.
പോളി ജൂനിയറിന്റെ ബാനറില്‍ നിവിന്‍ പോളിയും ഇന്ത്യന്‍ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ ഷംനാസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഛായാഗ്രഹണം – ചന്ദ്രമോഹന്‍ സെല്‍വരാജ്, സംഗീതം – ഇഷാന്‍ ചാബ്ര, കലാസംവിധാനം – അനീസ് നാടോടി, മേക്കപ്പ് – ലിബിന്‍ മോഹനന്‍. വസ്ത്രാലങ്കാരം ചന്ദ്രകാന്തും മെല്‍വിനും ചേര്‍ന്ന് നിര്‍വഹിച്ചിരിക്കുന്നു. നിര്‍മ്മാണ നിര്‍വഹണം – എല്‍ ബി ശ്യം ലാല്‍, എഡിറ്റിംഗ് – മനോജ്, ശബ്ദ നിര്‍വഹണം – സൗണ്ട് ഫാക്ടറി.
ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – ബേബി പണിക്കര്‍, സൗണ്ട് മിക്‌സിങ് – രാജ കൃഷ്ണന്‍, വാര്‍ത്താ വിതരണം എ എസ് ദിനേശ് എന്നിവര്‍ നിര്‍വഹിക്കുന്നു. ജയ്പൂരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഉദയ്പൂര്‍, മുംബൈ, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകും.