‘ബോഡി ഷെയിമിംഗ് അതിന്റെ വഴിക്ക് നടക്കട്ടെ’; വിമർശനങ്ങൾക്ക് മറുപടിയുമായി നിവിൻ പോളി

ലയാളികളുടെ പ്രിയ നടനായ നിവിൻ പോളിക്കെതിരെ വലിയ തോതിൽ ബോഡി ഷെയിമിങ് നടക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ. മലയാളത്തിലെ ആദ്യ ടൈം ട്രാവൽ ചിത്രം മഹാവീര്യരുടെ റിലീസിനൊരുങ്ങുകയാണ് നിവിന്‍ പോളി. ഇതിനിടെ നിവിന്‍ പോളിയുടെ ശരീര ഭാരം കൂടിയിരുന്നു. പല ചിത്രങ്ങളിലും പഴയ നിവിനെ പ്രതീക്ഷിച്ച ആരാധകര്‍ നിരാശരായി. ഇതോടെ താരത്തിനെതിരെ ബോഡി ഷെയിമിംഗും ആരംഭിച്ചു.
ആദ്യമൊന്നും വിമര്‍ശനങ്ങളോട് പ്രതികരിക്കാന്‍ നിവിന്‍ പോളി തയ്യാറായിരുന്നില്ല. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തില്‍ നിവിന്‍ ശരീര ഭാരം കൂട്ടിയാണ് അഭിനയിച്ചത്. അന്ന് മുതല്‍ താരത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. പിന്നീട് വീണ്ടും നിവിന്‍ ശരീര ഭാരം കുറച്ചു. ഇപ്പോള്‍ വീണ്ടും പഴയ പോലെ ശരീര ഭാരം കൂടി.

മുന്‍നിര നടനായിട്ടും മറ്റ് താരങ്ങളെ പോലെ നിവിന്‍ ശരീരം ശ്രദ്ധിക്കുന്നില്ലെന്നും അലസനാണെന്നുമൊക്കെയായിരുന്നു പ്രധാന വിമര്‍ശനം. പൊതുവേ പരസ്യ പ്രതികരണങ്ങള്‍ക്ക് നിവിന്‍ തയ്യാറാകാറില്ല. എന്നാല്‍ ഇതാ തനിക്കെതിരായ വിമര്‍ശനങ്ങളോട് പരസ്യമായി പ്രതികരിച്ചിരിക്കുകയാണ് നിവിന്‍ പോളി. ബോഡി ഷെയിമിംഗ് അതിന്റെ വഴിക്ക് നടക്കട്ടെ എന്നാണ് നിവിന്‍ പറയുന്നത്. എങ്ങനെ ഇരിക്കണം എന്നുള്ളത് വ്യക്തിപരമായ ഇഷ്ടമാണ്. കഥാപാത്രം ആവശ്യപ്പെടുന്ന ശരീരം വരും. ഇതുവരെ ചെയ്ത സിനിമകളില്‍ ഫിറ്റ്‌നസ് ആവശ്യപ്പെടുന്നവ ഉണ്ടായിരുന്നില്ല. പക്ഷേ, ഇനി വരുന്ന ചിത്രങ്ങള്‍ ഫിറ്റ്‌നസ് ഡിമാന്‍ഡ് ചെയ്യപ്പെടുന്നവയാണ്. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാകും ഇനി അങ്ങോട്ടെന്നും നിവിന്‍ പോളി വ്യക്തമാക്കി.

Top