കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണവേളയില്‍ നിവിന്‍ പോളിക്ക് പരുക്ക് പറ്റിയതിനെ തുടര്‍ന്ന് വിശ്രമം അനുവദിച്ചു. ഗോവയില്‍ വെച്ചുനടന്ന ചിത്രീകരണത്തിനിടയിലാണ് അപകടം സംഭവിച്ചത്. തോക്കിന്റെ പാത്തി ഇടതു കൈയില്‍ കൊണ്ട് അപകടം സംഭവിക്കുകയായിരുന്നുവെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരിക്കുന്നത്. ഇടതു കൈയുടെ എല്ലിനു പൊട്ടല്‍ ഏറ്റ നിവിന് 15 ദിവസത്തെ വിശ്രമവും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് പട്ടാളക്കാരുമായി കായംകുളം കൊച്ചുണ്ണി ഏറ്റുമുട്ടുന്ന ഭാഗം ചിത്രീകരിക്കുന്ന സമയത്താണ് അപകടം സംഭവിച്ചത്. എല്ലുകള്‍ പൊട്ടിയതിനെ തുടര്‍ന്ന് നിവിനെ നാട്ടിലേക്ക് അയക്കുകയായിരുന്നു. ഏപ്രില്‍ രണ്ടിന് നിവിന്‍ വീണ്ടും കായംകുളം കൊച്ചുണ്ണി ലൊക്കേഷനില്‍ ചേരുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ശ്രീലങ്കയില്‍ ആയിരിക്കും ഏപ്രില്‍ മാസത്തെ കായംകുളം കൊച്ചുണ്ണിയുടെ ചിത്രികരണം നടക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.