മമ്മൂട്ടിക്ക് പിന്നാലെ തമിഴ്നാട്ടിലെ ജെല്ലിക്കട്ടിന് പിന്തുണയുമായി മലയാളത്തില്‍ നിന്ന് നിവിന്‍ പോളിയും. ചെന്നൈയിലെ പ്രക്ഷോഭം ‘ആയുധ എഴുത്തി’നെയാണ് ഓര്‍മിപ്പിക്കുന്നതെന്നും സംസ്കാരവും പാരമ്പര്യവും കാത്തു സൂക്ഷിക്കേണ്ടതുണ്ടെന്നും നിവിന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘ഒന്നിച്ചു നിന്നാല്‍ വിജയം സുനിശ്ചിതം. ഭിന്നിച്ചുനിന്നാല്‍ പരാജയവമാവും ഫലം. ചെന്നൈ മറീനയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ആയുധ എഴുത്തിനെയാണ് ഓര്‍മിപ്പിക്കുന്നത്. പ്രക്ഷോഭകാരികള്‍ കാത്തുസൂക്ഷിക്കുന്ന ഐക്യവും അച്ചടക്കവും കാണുമ്പോള്‍ സന്തോഷം തോന്നുന്നു. പ്രശ്നം എത്രയും വേഗം രമ്യമായി പരിഹരിക്കപ്പെടട്ടെ എന്ന് ആശിക്കുകയാണ്. നമുക്ക് സംസ്കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കാം’നിവിന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.