മൂത്തോനിലെ നിവിന്‍പോളിയുടെ കണ്ണാടിക്ക് മുമ്പിലെ അഭിനയരംഗം പുറത്തുവിട്ടു

നിവിന്‍ പോളിയെ നായകനാക്കി ഗീതുമോഹന്‍ ദാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു മൂത്തോന്‍. നിരവധി പ്രേക്ഷക ശ്രദ്ധ നേടിയ ഈ ചിത്രത്തിലെ പ്രകടനത്തിന് നിവിന്‍ പോളിക്ക് ഏറെ അഭിനന്ദനങ്ങളും ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാനപ്പെട്ടൊരു സീനിന്റെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്.

കണ്ണാടിക്ക് മുമ്പില്‍ നിന്നുള്ള നിവിന്‍ പോളിയുടെ പ്രകടനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടത്. ഈ രംഗത്തിലെ അഭിനയത്തെ നിരവധിപേര്‍ വിമര്‍ശിച്ചിരുന്നെങ്കിലും മറ്റൊരു യുവതാരത്തിനും അനുകരിക്കാന്‍ ആകാത്ത പ്രകടനമാണ് നിവിന്‍ പോളിയുടേത് എന്ന് ആരാധകര്‍ പറയുന്നു.

അനുരാഗ് കശ്യപും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

Top