അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കിയില്ല, പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: നെടുങ്കണ്ടം രാജ്കുമാര്‍ കൊലക്കേസില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്ലക്കാര്‍ഡുകളുമായി എത്തിയ പ്രതിപക്ഷ അംഗങ്ങള്‍ പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കുകയും, ആളെക്കൊല്ലുക പൊലീസിന്റെ രീതിയാണെന്ന് പ്രതികരിക്കുകയും ചെയ്തു.

പതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൊലീസ് നടപടി അംഗീകരിക്കാനാവില്ലെന്ന് അഭിപ്രായപ്പെട്ടു. പ്രതിഷേധത്തെ തുടര്‍ന്ന് വിഷയം ആദ്യ സബ്മിഷനായി ഉന്നയിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കി.

കസ്റ്റഡി മര്‍ദനത്തില്‍ പ്രതിപക്ഷം ഷാഫി പറമ്പില്‍ എം.എല്‍.എ വീണ്ടും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയപ്പോള്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയത്.

Top