തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായി മോശം പരാമര്‍ശം നടത്തിയ മന്ത്രി എം എം മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം.
ബജറ്റ് സമ്മേളനം തുടങ്ങിയപ്പോള്‍ തന്നെ മുദ്രാവാക്യം വിളികളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.
ചോദ്യോത്തരവേള നിര്‍ത്തിവച്ച് അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
എന്നാല്‍ ചോദ്യോത്തരവേള നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും അടിയന്തരപ്രമേയം അനുവദിക്കാമെന്നും സ്പീക്കര്‍ വ്യക്തമാക്കി.