തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസ് തള്ളണമെന്ന അപേക്ഷ കോടതി ഉടന്‍ പരിഗണിക്കും. കേസ് എഴുതിതള്ളാന്‍ അധികാരമുണ്ടെന്നും നഷ്ടം സര്‍ക്കാരിനാണ് ഉണ്ടായിരിക്കുന്നതെന്നും സര്‍ക്കാര്‍ പ്രത്യേക കോടതിയില്‍ അറിയിച്ചു. സ്പീക്കറുടെ അനുവാദമില്ലാതെയാണ് ദൃശ്യങ്ങളെടുത്തത്. കേസ് ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയാണ് പരിഗണിക്കുന്നത്.