നിയമസഭാ സമ്മേളനം മാറ്റിവച്ചു ; തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേരും

തിരുവനന്തപുരം: തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സമ്മേളനം മാറ്റിവെച്ചത്. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേരും. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് യോഗത്തില്‍ തീരുമാനമെടുക്കും.

നിശ്ചയിച്ചശേഷം നിയമസഭാ സമ്മേളനം റദ്ദാക്കുന്നത് കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമാണ്. തലസ്ഥാനത്ത് ഉള്‍പ്പെടെ കോവിഡ് പടരുന്ന സാഹചര്യത്തില്‍ സഭ ചേരുന്നത് ഗുണകരമാകില്ലെന്ന വിലയിരുത്തലിലാണ് യോഗം മാറ്റിവച്ചത്.

Top