തിരുവനന്തപുരം: നവംബര്‍ 26 മുതല്‍ ഡിസംബര്‍ മൂന്നുവരെ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ പി.സദാശിവവുമായി കൂടിക്കാഴ്ച നടത്തി. രാവിലെ രാജ്ഭവനിലെത്തിയാണ് മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തിയത്. കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.