നിയമസഭാ നടപടികള്‍ തടസപ്പെടുത്തില്ലെന്ന് രമേശ് ചെന്നിത്തല

chennithala

തിരുവനന്തപുരം: നിയമസഭാ നടപടികളുമായി സഹകരിക്കുമെന്നും സഭാ നടപടികള്‍ തടസപ്പെടുത്തില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതേസമയം ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ചെന്നിത്തല ആവര്‍ത്തിച്ചു. സ്പീക്കറുടെ അഭ്യര്‍ത്ഥനെയെ തുടര്‍ന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

ശബരിമല നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കേ നിരോധനാജ്ഞ നീട്ടാന്‍ സാധ്യതതേടി കലക്ടര്‍ എഡിഎമ്മിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

ഇതിനിടെ ബിജെപി ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സത്യാഗ്രഹം രണ്ടാം ദിവസത്തിലേക്ക് കടന്നു. ഇന്ന് കൂടുതല്‍ നേതാക്കന്മാരെ സമരപ്പന്തലില്‍ എത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

Top